പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; 68കാരന് അറസ്റ്റില്‍
സ്വന്തം ലേഖകന്‍
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച കേസില്‍ 68കാരന് അറസ്റ്റില്‍. എല്ലൂര്‍ സ്വദേശിയായ പുഷ്പരാജ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നല്‍കിയത്. ഇവരുടെ 12 വയസ്സുള്ള പെണ്‍കുട്ടി സംഭവത്തെപ്പറ്റി പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്.
ചോക്ലേറ്റ് നല്‍കിയതിനു ശേഷം കുട്ടികളെ പോണ് ചിത്രങ്ങള്‍ കാണിക്കുന്നതായാണ് പരാതി. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ സ്ത്രീ പരിശോധിച്ചിരുന്നു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉള്ളതായും കണ്ടെത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകള്‍ക്ക് ഇയാള്‍ ചോക്ലേറ്റ് നല്‍കുകയും മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കിയതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഇയാളുടെ ഫോണിലുണ്ടായിരുന്ന പോണ് വീഡിയോസ് കാണാന്‍ പന്ത്രണ്ട് വയസ്സുള്ള മകളെ നിര്‍ബന്ധിച്ചെന്നാണ് അമ്മയുടെ പരാതി. മകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പറയുന്നു.
ഐടി ആക്ടിന് പുറമേ, പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ കുട്ടികളോട് ഇയാള്‍ ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. മൂന്നോളം കുട്ടികള്‍ക്ക് ഇയാള്‍ മിഠായി നല്‍കുകയും ഫോണിലെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നും കണ്ടെത്തി.