പീഡനത്തിന് ഇരയാക്കിയത് ആറ് സ്കൂൾ വിദ്യാര്‍ഥികളെ; പോക്സോ കേസിൽ അധ്യപകന്‍ അറസ്റ്റില്‍

Spread the love

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ അധ്യപകന്‍ അറസ്റ്റില്‍.

ഫൈസലെന്ന ചിത്രകല അധ്യാപകനാണ് അറസ്‌റ്റിലായത്. വിവിധ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അടുത്തിടെ വിവിധ ദിവസങ്ങളിലായി ആറ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ വച്ച്‌ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ വിദ്യാര്‍ഥികള്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്