video
play-sharp-fill

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും പിഴയും ശിക്ഷ

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും പിഴയും ശിക്ഷ

Spread the love

സ്വന്തം ലേഖിക

കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.

കൊല്ലം പരവൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ താമസിച്ചിരുന്ന കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്.

അമ്മയോടെ കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്.