video
play-sharp-fill

പതിനഞ്ചുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി വിവാഹം ചെയ്ത പതിനേഴുകാരൻ പിടിയിൽ ; കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്‌സോ ആക്ട് പ്രകാരം

പതിനഞ്ചുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി വിവാഹം ചെയ്ത പതിനേഴുകാരൻ പിടിയിൽ ; കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്‌സോ ആക്ട് പ്രകാരം

Spread the love

സ്വന്തം ലേഖകൻ

കോയമ്പത്തൂർ : പതിനഞ്ചു വയസുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയി വിവാഹം കഴിച്ച കൗമാരക്കാരൻ പൊലീസ് പിടിയിൽ. പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ പതിനേഴുകാരനെയാണ് പൊലീസ് പിടികൂടിയത്.

കോയമ്പത്തൂരിലാണ് സംഭവം. വീട് വിട്ട ഇരുവരും ആദ്യം ചെന്നൈയിലേക്കാണെത്തിയത്. അവിടെ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രായം മറച്ചുവച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് ശേഷം ഇരുവരും ഉക്കടത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടിയിലാവുകയായിരുന്നു.

തുടർന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം നിയമപരമല്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പൊലീസ് പറഞ്ഞയക്കുകയായിരുന്നു. പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പതിനേഴുകാരനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ സ്‌കൂളിലേക്കും അയച്ചു.