play-sharp-fill
സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ സഹോദരിമാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ ളാലം സ്വദേശി അറസ്റ്റിൽ

സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ സഹോദരിമാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ ളാലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ളാലം നെല്ലിയാനി നിരപ്പേൽ വീട്ടിൽ തോമആന്റണി മകൻ ജോർജ് (40) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ സഹോദരിമാരായ പെൺകുട്ടികൾ സ്കൂൾ വിട്ടു പോകുന്ന വഴിയിൽ ഇവർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ്, സി.പി.ഓ മാരായ രഞ്ജിത്ത്,സുമിഷ്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.