
സ്വന്തം ലേഖകൻ
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു .പാമ്പാടുംപാറ പുതുക്കാട് കോളനി ഭാഗത്ത് ഹൗസ് നമ്ബര്‍ 222ല്‍ മനോജിനാണ് (31) കട്ടപ്പന ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
പോക്‌സോ ആക്‌റ്റ് പ്രകാരം അഞ്ചുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഐ.പി.സി വകുപ്പു പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും . 2022ല്‍ നെടുങ്കണ്ടം പോലീസ് റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് വിധി. റോഡിലൂടെ നടന്നുപോകുകയായിരുന്ന എട്ടുവയസുള്ള പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്‌മിത ജോണ്‍ ഹാജരായി.