play-sharp-fill
പോക്‌സോ കേസ് പ്രതി കുട്ടികളുടെ പാർക്കിൽ ജീവനക്കാരൻ ; പ്രതിയെ കെയർ ടേക്കറായി നിയമിച്ചത് ഇയാൾ പ്രതിയായ കേസിന്റെ വിചാരണ തീരും മുൻപ്

പോക്‌സോ കേസ് പ്രതി കുട്ടികളുടെ പാർക്കിൽ ജീവനക്കാരൻ ; പ്രതിയെ കെയർ ടേക്കറായി നിയമിച്ചത് ഇയാൾ പ്രതിയായ കേസിന്റെ വിചാരണ തീരും മുൻപ്

സ്വന്തം ലേഖകൻ

കണ്ണൂർ: നഗരമധ്യത്തിൽ കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെന്റ കീഴിലുള്ള എസ്.എൻ പാർക്കിലാണ് താൽക്കാലിക ജീവനക്കാരാനായി പോക്‌സോ കേസ് പ്രതിയെ നിയമിച്ചത്. നവീകരണം പൂർത്തിയായ പാർക്കിെന്റ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോവിഡിനെ തുടർന്ന് അടച്ചിട്ട പാർക്ക് കഴിഞ്ഞ ദിവസം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനെന്റ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു പ്രതിയെ പാർക്കിെന്റ കെയർ ടേക്കറായാണ് കോർപറേഷൻ നിയമിച്ചിരിക്കുന്നത്.

ജില്ല ആശുപത്രി പരിസരത്തുവെച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് ഇയാൾ. കണ്ണൂർ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിെന്റ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കോടതിയിൽ കേസിെന്റ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയിലാണ് ഇയാളെ കുട്ടികളുടെ പാർക്കിൽ ജീവനക്കാരാനായി നിയമിച്ചത്. ഇദ്ദേഹത്തെ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് പരാതി നൽകുമെന്ന് താളിക്കാവ് വാർഡ് കൗൺസിലർ ചിത്തിര ശശിധരൻ അറിയിച്ചു.