പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; മധ്യവയസ്‌കൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ.ബാലനെ പുകയില ഉൽപന്നങ്ങളും ലഹരി വസ്തുക്കളും നൽകി വശീകരിച്ച് പീഡിപ്പിച്ചതിന് ആല ജോയി സദനത്തിൽ തോമസ് (58) നെയാണ് പോക്സോ കേസിൽ ഇലവുംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളുകളിൽ സ്ഥിരമായി വരാതിരിക്കുകയും പഠനത്തിൽ പിന്നാക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികളെ വഴികാട്ടി പദ്ധതി പ്രകാരം നിരീക്ഷച്ചപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി കെ സജീവിന്റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട എസ് എച്ച്ഒ ടി കെ വിനോദ് കൃഷണൻ, എസ്ഐ ശശികുമാർ ടി പി, ലിൻസൺ സി എം, പോലിസുദ്യോഗസ്ഥരായ ശ്യാംകുമാർ, എസ് അൻവർഷ, എസ് ശ്രീജിത്ത്, എസ് അനൂപ്, അജിത്ത് എന്നിവരുൾപ്പെട്ട പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.