പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു ; പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി

Spread the love

പറവൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് പറവൂർ അതിവേഗ സ്പെഷ്യല്‍ കോടതി.

പറവൂർ തൂയിത്തറ കരയില്‍ തൂയിത്തറ വീട്ടില്‍ പ്രസാദി(44)നാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കണം.

2022 സെപ്തംബർ ഏഴിന് നടന്ന സംഭവത്തില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group