video
play-sharp-fill
പ്രായപൂർത്തിയാകാത്ത അതിജീവിതയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്തു ;പോക്സോ കേസിൽ യുവാവിനെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത അതിജീവിതയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്തു ;പോക്സോ കേസിൽ യുവാവിനെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്ത് ഇടത്തെട്ടിയിൽ വീട്ടിൽ നഹാസ് റഷീദ്(23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.