സ്കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കാലയളവില്‍ പീഡിപ്പിച്ച കുറ്റത്തിന് യുവാവിന് ജീവിതാവസാനം വരെ കഠിനതടവ്

Spread the love

സ്വന്തം ലേഖകൻ
തളിപ്പറമ്ബ് : സ്കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കാലയളവില്‍ പീഡിപ്പിച്ച കുറ്റത്തിനു യുവാവിന് ജീവിതാവസാനം വരെ കഠിനതടവും മറ്റൊരു വകുപ്പില്‍ 10 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു.

ശ്രീകണ്ഠപുരം ചെരിക്കോട് കുറ്റ്യാട്ട് വീട്ടില്‍ കെ.വി.ജിതിനെ (ഉണ്ണി – 28) ആണ് തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി സ്പെഷല്‍ ജഡ്‍ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ച്‌ ഉത്തരവായത്.

അമ്മ നേരത്തെ മരിച്ചുപോയ പെണ്‍കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ജൂലൈ 10ന് ആണ് ജിതിന്‍ പോക്സോ കേസില്‍ അറസ്റ്റിലായത്. പിതാവ് കൂറ് മാറിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെയും അധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു ശിക്ഷ വിധിച്ചിരിക്കുന്നത്.

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.