പതിനഞ്ചുകാരിയെ ഗർഭിണിയാക്കി ; പോക്സോ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

Spread the love

മലപ്പുറം : പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.

video
play-sharp-fill

പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group