video
play-sharp-fill
14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി..! വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി..! ഹോസ്റ്റല്‍ വാർഡൻ പിടിയിൽ..! കുടുക്കിയത് ബൈബിൾ ക്ലാസിലെ ഉപദേശം

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി..! വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി..! ഹോസ്റ്റല്‍ വാർഡൻ പിടിയിൽ..! കുടുക്കിയത് ബൈബിൾ ക്ലാസിലെ ഉപദേശം

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കിയിൽ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാർഡനെ അറസ്റ്റ് ചെയ്തു ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രാജന് ജോലി ചെയ്തിരുന്ന ഹോസ്റ്റലിന്‍റെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പീഡന ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കുട്ടി വിവരം ആരെയും അറിയിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ വെച്ച് കിട്ടിയ ഉപദേശമാണ് രാജനെ കുടുക്കിയത്.

ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് ക്ലാസിൽ വെച്ച് ഉപദേശം ലഭിച്ചു. ഇതോടെ, കുട്ടി രണ്ടും കൽപ്പിച്ച് അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് അമ്മ അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

Tags :