കാക്കനാട്ഐ .ടി. കമ്പനി കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; നാലുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.!!ആളപായം ഇല്ല, ക്യാന്റീനിൽ നിന്ന് തീ പടർന്നെന്ന് സംശയം
സ്വന്തം ലേഖകൻ
കാക്കനാട്: ഇന്‍ഫോപാര്‍ക്കിന് സമീപം ഐ.ടി. കമ്പനിയുടെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. നാലുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് എതിര്‍വശത്ത് കിന്‍ഫ്രപാര്‍ക്ക് വളപ്പിലുള്ള ജിയോഇന്‍ഫോപാര്‍ക്ക് എന്ന ഐ.ടി. കമ്പനിയുടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ മുഴുവന്‍ ഫയര്‍ സ്റ്റേഷനുകളിലെയും സമീപ ജില്ലകളിലെ വിവിധ ഫയര്‍സ്റ്റേഷനുകളിലെയും നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി. റീജണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്.40 ഓളം ചെറിയ ഐ.ടി കമ്പനികളും ഓഫീസുകളുമായി ആയിരത്തിനടുത്ത് പേര്‍ ജോലി ചെയ്യുന്ന കെട്ടിടമാണിത്.
രണ്ടാം ശനിയാഴ്ചയായതിനാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ. തീ പടരാന്‍ തുടങ്ങിയപ്പോള്‍തന്നെ എല്ലാവരും തന്നെ പുറത്തിറങ്ങി. തീ അണയ്ക്കുന്നതിനിടെരണ്ടു ജീവനക്കാര്‍ക്കും രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്കും പരിക്കേറ്റു. കിന്‍ഫ്രയുടെ ഭൂമി പാട്ടത്തിനെടുത്താണ് കെട്ടിടം നിര്‍മിച്ചത്. താഴെ നിലയിലുള്ള കാന്റീനിലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സെര്‍വര്‍ മുറിയിലാണ് ആദ്യം തീ ഉണ്ടായതെന്നും സംശയിക്കുന്നു.