ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് ലൈംഗിക പ്രദർശനം നടത്താൻ ശ്രമം; പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍
സ്വന്തം ലേഖിക
ചങ്ങനാശ്ശേരി: പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍.
പനച്ചിക്കാട് പുത്തൻവീട്ടിൽ ചെറിയാൻ പി ചെറിയാൻ മകൻ ലൈജിന്‍ പി.ചെറിയാനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൊതുസ്ഥലത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്. എച്ച്.ഓ. റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്. ഐ.രഞ്ജീവ്ദാസ്, സി.പി.ഓമാരായ ആന്റണി സെബാസ്റ്റ്യൻ, ഡെന്നി ചെറിയാൻ,തോമസ് സ്റ്റാൻലി,അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു . പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0