ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയർക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയർക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

അയർക്കുന്നം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയർക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയിൽപടിക്കൽ വീട്ടിൽ ഗോപാലൻ എന്ന് വിളിക്കുന്ന നിഷാദ് (31) ആണ് പിടിയിലായിരിക്കുന്നത്.

പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എൻ, എസ്.ഐ സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്,ജ്യോതി,സി.പി.ഓ മാരായ അജു വി തോമസ്, ഗിരീഷ്, സരുൺരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group