
സ്വന്തം ലേഖകൻ
മേലുകാവ് : പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ദേവസ്യ മകൻ ജോമോൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയോട് ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ സനൽകുമാർ, സി.പി.ഓ മോനിഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ രാമപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.