തൊടുപുഴ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

 

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യ ശ്രമം. അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനാണ് പ്രതി. തൊടുപുഴ പൊലീസ് സ്റ്റേഷനിനുള്ളിൽ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

അതേസമയം പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരിച്ചറിയൽ പരേഡിനിടെയായിരുന്നു പ്രതിയുടെ ആത്മഹത്യ ശ്രമം. ആത്മഹത്യ നാടകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.