play-sharp-fill
അമ്മായിയമ്മയെ 95 തവണ അരിവാൾകൊണ്ട് കുത്തി കൊലപ്പെടുത്തി; മരുമകൾക്ക് വധശിക്ഷ

അമ്മായിയമ്മയെ 95 തവണ അരിവാൾകൊണ്ട് കുത്തി കൊലപ്പെടുത്തി; മരുമകൾക്ക് വധശിക്ഷ

മധ്യപ്രദേശ്: അമ്മായിയമ്മയെ ക്രൂരമായി കുത്തികൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ.

24കാരിയായ കാഞ്ചൻ കോൾ എന്ന യുവതിക്കാണ് മധ്യപ്രദേശിലെ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 95 തവണയാണ് ഇവർ ഭർത്താവിന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്.

വീട്ടിലുണ്ടായ വഴക്കിനൊടുവിൽ കാഞ്ചൻ കോൾ എന്ന യുവതി 50 വയസ്സുള്ള അമ്മായിയമ്മ സരോജ് കോളിനെ 95 തവണ അരിവാൾ കൊണ്ട് കുത്തിയെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സരോജ് കോൾ വീട്ടിൽ ഒറ്റക്കായിരുന്നു. മകൻ പിന്നീട് പോലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

കൊല്ലപ്പെട്ട സരോജ് കോളിന്റെ ഭർത്താവ് വാൽമിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസിൽ കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.