
പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ശീല വീഡിയോ കാണിച്ചു; പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി.
അയല്‍വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ മുപ്പത്തിരണ്ടുകാരനായ സുധിയെയാണ് കോടതി ശിക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ഫെബ്രുവരി 18 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹൻ, എം. മുബീന, ആര്‍.വൈ. അഖിലേഷ് ഹാജരായി.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശൻ ഉത്തരവില്‍ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നല്‍ക്കണം.
Third Eye News Live
0