video
play-sharp-fill

രണ്ടു പോക്‌സോ കേസുകളിൽ പ്രതിയായ യുവാവ് കടുത്തുരുത്തിയിൽ ഭാര്യയുടെ വീട്ടിൽ നിന്നും പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; ഭാര്യയെയും അമ്മയെയും മർദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ; രണ്ടു വയസുള്ള കുട്ടിയെയുമായി പ്രതി പാലക്കാട് വരെ ബൈക്കിൽ സഞ്ചരിച്ചു

രണ്ടു പോക്‌സോ കേസുകളിൽ പ്രതിയായ യുവാവ് കടുത്തുരുത്തിയിൽ ഭാര്യയുടെ വീട്ടിൽ നിന്നും പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; ഭാര്യയെയും അമ്മയെയും മർദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ; രണ്ടു വയസുള്ള കുട്ടിയെയുമായി പ്രതി പാലക്കാട് വരെ ബൈക്കിൽ സഞ്ചരിച്ചു

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: രണ്ടു പോക്‌സോ കേസുകളിലും നിരവധി കഞ്ചാവ് കേസുകളിലും പ്രതിയായ യുവാവ് കഞ്ചാവിന്റെ ലഹരിയിൽ ഭാര്യ വീട്ടിൽ കയറി ഭാര്യയെയും അമ്മയെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കുട്ടിയെ പിതാവായ യുവാവാണ് വീട്ടിൽ കയറി ഇരുവരെയും ആക്രമിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ ചോദിച്ച് യുവാവിന്റെ വീട്ടിലെത്തിയ ഇരുവരെയും ആക്രമിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ കുട്ടിയെയുമായി കടന്ന പ്രതിയെ പാലക്കാട്ടു നിന്നാണ് പൊലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ പുത്തൻകുരിശ് ചെരുങ്ങേലിൽ വീട്ടിൽ സന്തോഷിനെ (27)യാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനു എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി ഞീഴൂർ പാഴൂത്തുരുത്ത് നിലക്കുന്നേൽ വീട്ടിൽ സന്ധ്യ(19)യുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകും മുൻപ് സന്തോഷ് പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ ഗർഭിണിയായത്. ഈ കേസിൽ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സന്തോഷ് മറ്റൊരു പീഡനക്കേസിലും കുടുങ്ങിയിരുന്നു.

നേരത്തെ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വർഷത്തോളമായി അകന്നു കഴിയുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കുട്ടിയെ അമ്മയുടെ കൂടെ അയച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവിന്റെ ലഹരിയിലായ പ്രതി, ഞീഴൂരിലെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ പ്രതിയുടെ വീട്ടിലെത്തിയ സന്ധ്യയും അമ്മയും കുട്ടിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. ഇവരെ മർദിച്ച് ഓടിച്ച ശേഷം ബൈക്കിൽ കുട്ടിയെയുമായി പ്രതി രക്ഷപെട്ടു. തുടർന്നു, ഇവർ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തി. തുടർന്നു എ.എസ്.ഐ നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത് , അരുൺ എന്നിവർ ചേർന്നു പ്രതിയെ പിടികൂടി.

പ്രതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും, വീടുകയറി സ്ത്രീകളെ ആക്രമിച്ചതിനുമടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.