video
play-sharp-fill

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ;പിതാവിന് 31 വർഷം കഠിനതടവും 75000 രൂപ പിഴയും ; അതിജീവിതയും സാക്ഷികളുമടക്കം കൂറുമാറിയ കേസിലാണ്  ഡിഎൻഎ പരിശോധനയിലൂടെ വിധി വന്നത്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ;പിതാവിന് 31 വർഷം കഠിനതടവും 75000 രൂപ പിഴയും ; അതിജീവിതയും സാക്ഷികളുമടക്കം കൂറുമാറിയ കേസിലാണ് ഡിഎൻഎ പരിശോധനയിലൂടെ വിധി വന്നത്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിനതടവ്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. 31 വർഷം കഠിന തടവും 75000 രൂപ പിഴയുമാണ് ശിക്ഷ .

2016 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിന്റെ വിചാരണ സമയത്ത് അതിജീവിതയും സാക്ഷികളും കൂറ് മാറിയിരുന്നു. ഗർഭചിത്രം നടത്തിയ ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ ബ്ലഡ് സാമ്പിളും ഉപയോഗിച്ച് നടത്തിയ ഡിഎൻഎ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 50000 രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെയും കഴിഞ്ഞ മാസം സ്വന്തം പിതാവ് പീഡനത്തിനിരയാക്കിയിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂർവ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags :