സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ;വിവാഹിതനായ പ്രതി അറസ്റ്റിൽ

Spread the love

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിഅറസ്റ്റിൽ .ആലുവ എടയപ്പുറത്ത് വാടകക്ക് താമസിക്കുന്ന ചെമ്മാശ്ശേരി വീട്ടില്‍ ശ്രീഹരി (22) യെയാണ് പീ‍ഡനക്കേസിൽ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

video
play-sharp-fill

സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും, തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതനായ ഇയാളെ 2019 ൽ മറ്റൊരു പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ചാറ്റിംഗിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എൽ അനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group