video
play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ പിടിയിൽ

ആലുവ: മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ. ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ ജയിലിൽ ആയിരുന്ന ശ്രീഹരി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടയാണ് വീണ്ടും സമാന കേസിൽ പിടിയിലാക്കുന്നത്.

ആലുവ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വെച്ച് പലതവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈൽ ഫോൺ വിറ്റ കടയിൽ എത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ശ്രീഹരി ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.