പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചു, സ്വർണ്ണമാല കവർന്നു  ; പാറശ്ശാല സ്വദേശിയായ 18കാരൻ പിടിയിൽ ; സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്ത് (18)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത് . തമലം സ്വദേശിനിയായ 16 കാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ സ്വർണമാല കവർന്നെനുമാണ് ഇയാൾക്കെതിരെയുള്ള കേസ് . സാമൂഹിക മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി റിമാൻഡിലാണ്.