മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ;സ്‌കൂളിന് മുൻപിൽ പ്രത്യക്ഷമസമരവുമായി വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: മൂന്ന് മാസം മുൻപ് പരാതി നൽകിയിട്ടും പോക്‌സോ കേസ് പ്രതിയായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വിദ്യാർഥികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ പോക്‌സോ കേസിൽ പ്രതി ചേർത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സ്‌കൂളിന് മുന്നിൽ പ്രത്യക്ഷ സമരത്തിന് വിദ്യാർഥികൾ എത്തിയിരിക്കുന്നത്. കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർഥികളുടെ ഉപവാസ സമരം നടക്കുന്നത്. അധ്യാപകനെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും പരാതി നൽകിയ വിദ്യാർഥിയെ സ്‌കൂൾ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
മൂന്ന് മാസം മുമ്പാണ് സ്‌കൂളിെല ബോട്ടണി അധ്യാപകനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ചില വിദ്യാർഥിനികളോട് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും അധ്യാപകൻ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇതേതുടർന്ന് പൊലീസ് അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും െചയ്തു. അധ്യാപകനെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകനെതിെര പരാതി നൽകാൻ മുന്നോട്ടു വന്ന വിദ്യാർഥികളോട് സ്‌കൂളിലെ മറ്റ് അധ്യാപകർ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ഒത്തു തീർപ്പിന് തയാറാവാതിരുതോടെ ചില അധ്യാപകർ മോശമായി സംസാരിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.