video
play-sharp-fill

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ

Spread the love

ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിൻ, കുഴികണ്ടം, പറമ്ബിൽ അഖിൽ, അപ്പാപ്പിക്കടന മറ്റത്തിൽ നോയൽ എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.സ്കൂളിലെത്തിയ വിദ്യാർഥിനിയെ ചിലർ
കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർഥികൾ കണ്ടു. ഇത് ശ്രദ്ധയിൽ പെട്ട
വിദ്യാർഥികൾ, അധ്യാപകരെ വിവരം
അറിയിക്കുകയായിരുന്നു. തുടർന്ന്
പൊലീസിൽ വിവരം അറിയിച്ചു . പൊലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പാളിയത് . വിവിധ ബാച്ചുകളായി തിരിഞ്ഞാണ് കമ്ബംമെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതികളിലൊരാളുടെ ഫോൺ, പൊലിസ് ട്രയ്സ് ചെയ്യുകയും കട്ടപ്പനയ്ക്ക് സമീപം ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറിൽ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാൾ,ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പിന്നീട് പെൺകുട്ടിയുമായി

പ്രണയത്തിലാകുകയായിരുന്നു. കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്കോ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group