video
play-sharp-fill

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം;സംഭവം സ്കൂളിൽ നിന്ന് മടങ്ങും വഴി;  കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം;സംഭവം സ്കൂളിൽ നിന്ന് മടങ്ങും വഴി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

Spread the love

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. കഴി‌ഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് തനിയെ നടന്ന് പോകുന്നത് കണ്ട പ്രതി കാറിൽ പിന്നാലെ ചെല്ലുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ അടുത്ത് കാർ നിർത്തി അടുത്തേയ്ക്ക് വിളിച്ചശേഷം നഗ്നത പ്രദർശിപ്പിച്ചെന്നാണ് പരാതി. ഭയന്ന വിദ്യാർത്ഥിനി നിലവിളിച്ച് ഓടിപ്പോയി വീട്ടിലെത്തി വിവരം അറിയിച്ചു.

Tags :