
സ്‌കൂൾ ഓഫീസ് റൂം വൃത്തിയാക്കാൻ നേരെത്തെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം രാവിലെ എത്തുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിക്കും ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കാസർകോട് : ഓഫീസ് റൂം വൃത്തിയാക്കാൻ രാവിലെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം സകൂളിൽ രാവിലെയെത്തുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്യൂൺ അറസ്റ്റിലായി. കാസർഗോഡ് ഒരു സർക്കാർ സ്‌കൂൾ അറ്റൻഡറായ ചന്ദ്രശേഖരൻ (55) എന്നയാളാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കാതെ, വിഷമിച്ച് ഇരിക്കുന്ന കുട്ടികളെ ടീച്ചർ ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീച്ചർ ഉടൻ തന്നെ വിവരം സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും ചൈൽഡ് ലൈനിനെയും വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലർമാർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഓഫീസ് റൂമുകൾ വൃത്തിയാക്കാൻ രാവിലെ എട്ടരയ്ക്ക് സ്‌കൂളിൽ എത്തണമെന്ന് പ്യൂൺ ചന്ദ്രശേഖര കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രാവിലെ എത്തുന്ന കുട്ടികളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്.