video
play-sharp-fill

ആദിവാസി ബാലികമാരെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചത് പുതുവര്‍ഷ തലേന്ന് മൈസൂരിലെ ലോഡ്ജിലെത്തിച്ച്

ആദിവാസി ബാലികമാരെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചത് പുതുവര്‍ഷ തലേന്ന് മൈസൂരിലെ ലോഡ്ജിലെത്തിച്ച്

Spread the love

സ്വന്തം ലേഖകന്‍

വയനാട്: കമ്പളക്കാട് ആദിവാസി ബാലികമാരെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫല്‍, കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി നൗഫലും ഷമീമും ഫോണില്‍ വിളിച്ചും മറ്റും ബന്ധം സ്ഥാപിക്കുകയായിരുന്നു.

പുതുവത്സര തലേന്ന് ഇവര്‍ പെണ്‍കുട്ടികളുമായി മൈസൂരിലേക്ക് കടന്നു. ശേഷം മൈസൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍ ഒരാള്‍ക്ക് പതിനെട്ടും മറ്റൊരാള്‍ക്ക് പത്തൊമ്പത് വയസുമാണ് പ്രായം. പോക്‌സോ നിയമപ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പോക്‌സോ കോടതിയില്‍ ഹാജരാക്കും.