video
play-sharp-fill

പോക്‌സോ കേസിൽ പ്രതിയെ വിട്ടയച്ചു: കോടതി വിട്ടയച്ചത് ഏറ്റുമാനൂർ സ്വദേശിയെ

പോക്‌സോ കേസിൽ പ്രതിയെ വിട്ടയച്ചു: കോടതി വിട്ടയച്ചത് ഏറ്റുമാനൂർ സ്വദേശിയെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്യാ സഹോദരിയുടെ ഒൻപതു വയസുകാരി മകളെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. ഏറ്റുമാനൂർ സ്വദേശിയായ ബാബുരാജിനെയാണ് കോട്ടയം അഡീഷണൽ ആന്റ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ഗോപകുമാർ വിട്ടയച്ചത്. കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതിയുടെ മകൻ ജീവനൊടുക്കുകയും ചെയ്തിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ സ്വദേശിയായ പ്രതി, വീട്ടിലെത്തിയ ഭാര്യാ സഹോദരിയുടെ മകളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്കു വേണ്ടി അഭിഭാഷകരായ അഡ്വ.കെ.എസ് ആസിഫ്, അഡ്വ.മുഹമ്മദ് ഹാരീസ്, അഡ്വ.വരുൺ ശശി, അഡ്വ.വിവേക് മാത്യു വർക്കി എന്നിവർ ഹാജരായി.