ജില്ലാ വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രോട്ടക്ഷൻ ഓഫിസർ പി എൻ ശ്രീദേവി വിരമിക്കുന്നു.

ജില്ലാ വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രോട്ടക്ഷൻ ഓഫിസർ പി എൻ ശ്രീദേവി വിരമിക്കുന്നു.

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫിസർ പി.എൻ ശ്രീദേവി വിരമിക്കുന്നു.. 1995 ൽ തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു പി.എൻ ശ്രീദേവി.

പിന്നീട് 1999 ൽ സർക്കാർ ജോലിയിൽ പ്രവേശിപ്പിച്ചു. ജയിൽ വകുപ്പിൽ വനിതാ വാർഡനായാണ് ആദ്യ നിയമനം. ( അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ) നെയ്യാറ്റിൻകര വനിതാ ജയിലിൽ നിയമിക്കപ്പെട്ടു. തുടർന്ന് ജയിൽ ജീവനക്കാരുടെ സംഘടനയായ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസഴ്‌സ് അസോസിയേഷൻ വനിതാ ജയിൽ യൂണിറ്റ് കൺവീനർ, തിരുവനന്തപുരം മേഖല വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുന്നതിനും ജയിൽ ചട്ടങ്ങൾ പരിഷ്‌ക്കരിക്കുന്നതിനുമായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ജയിൽ ഡിജിപി യുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളിൽ അംഗമായി. കേരളത്തിൽ ആദ്യമായി മേഖല തലത്തിലും സംസ്ഥാന തലത്തിലും വനിതാ ജീവനക്കാരുടെ ശിൽപ്പാശാലകൾ സംഘടിപ്പിച് ജീവനക്കാരുടെയും വനിതാ തടവു കാരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നിർദേശങ്ങൾ ശേഖരിച്ചു.

കേരളത്തിലെ മൂന്നാമത്തെ വനിതാ ജയിൽ വിയ്യൂരിൽ സ്ഥാപിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസർ ആയി നിയമിക്കപ്പെട്ട് 21 ദിവസത്തെ കഠിന പരിശ്രമം കൊണ്ട് ജയിൽ സ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനം ഉണ്ടാക്കുവാൻ കഴിഞ്ഞു.

പൂജപ്പുര സെൻട്രൽ ജയിൽ, കോട്ടയം സ്‌പെഷ്യൽ സബ്ജയിൽ, ആലപ്പുഴ സ്‌പെഷ്യൽ സബ്ജയിൽ എന്നിവിടങ്ങളിൽ ജോലിചെയ്ത് 2011 ൽ തസ്തിക മാറ്റം വഴി സാമൂഹ്യ ക്ഷേമ വകുപ്പിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ആയി പാലക്കാട് ജോലിയിൽ പ്രവേശിച്ചു.

ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യവേ കോട്ടയം ജില്ലയുടെ പൂർണ അധികച്ചുമതല നിർവഹിച്ചു. തുടർന്ന് കോട്ടയം ജില്ലയിൽ ജോലി ചെയ്യവേ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ല കളുടെ പൂർണഅധിക ചുമതല നിർവഹിച്ചു. വകുപ്പ് പേര് മാറി സാമൂഹ്യ നീതി വകുപ്പായി.സംസ്ഥാനതിന് മാതൃകയായി വനിതാ മതിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഏറ്റുമാനൂരിൽ നിർഭയ വൺസ്റ്റോപ്പ് സെന്ററിന് സ്ഥലം കണ്ടെത്തി. കുമരകം പഞ്ചായത്തിൽ താൽക്കാലികമായി വൺ സ്റ്റോപ്പ് സെന്റർ ആരംഭിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നിർഭയ ഷെൽട്ടർ ഹോമിന് സ്ഥലം കണ്ടെത്തി.പിന്നീട് സാമൂഹ്യ നീതി വകുപ്പ് വിഭജിക്കപ്പെട്ട് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചപ്പോൾ 20 മാസം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ പൂർണ അധികച്ചുമതല നിർവഹിച്ചു. കളക്ടറേറ്റിൽ സ്വന്തമായി ആസ്ഥാനം ഉണ്ടാക്കി. സംസ്ഥാനത്തിന് മാതൃകയായി നിർഭയദിനത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. എല്ലാവിഭാഗം സ്ത്രീകളെയും പങ്കെടുപ്പിച്ചു കൊണ്ട് ശ്രദ്ധേയമായി വനിതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന വനിതാ കമ്മിറ്റി അംഗം, ജില്ലാ വനിതാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ് കെ. ജെ. ജയമോൻ. മകൻ ശന്തനു.ജെ പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി യിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി യാണ്.