
ജന്മനാടായ കോട്ടയം നീലംപേരൂരിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവിന് അനാദരവ്..! സ്മാരകം ഉയരുമെന്ന് പറഞ്ഞിടത്ത് ശേഷിക്കുന്നത് പൊട്ടിയ ഓടിൻ കക്ഷണങ്ങളും ഒടിഞ്ഞ കഴുക്കോലുകളും; കേരളത്തിലുടനീളം ആറായിരത്തിലധികം ഗ്രന്ഥശാലകൾ സ്ഥാപിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി.എൻ പണിക്കരുടെ ജന്മഗൃഹം തകർന്നു വീണു
സ്വന്തം ലേഖകൻ
കോട്ടയം: വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏറ്റെടുത്ത് സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ച നീലംപേരൂരിലെ പി.എൻ പണിക്കരുടെ ജൻമഗൃഹം തകർന്നു വീണു.
” ഒരു ശതമാനം സെസ്സും 5% കെട്ടിനികുതിയും ഉൾപ്പെടെ കോടികൾ കേരളമാകെ പിരിച്ചെടുത്തിട്ടും ഒരു സ്മാരകം പണിയാൻ നമ്മുടെ സർക്കാരിനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനും കഴിഞ്ഞില്ല!പോരാത്തതിന് രണ്ട് വർഷം മുമ്പ് സർക്കാർ ബഡ്ജറ്റിൽ സ്മാരക നിർമ്മാണം സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലം പതിച്ച സർക്കാർ ഏറ്റെടുത്ത പി.എൻ പണിക്കർ സ്മാരകം നമ്മെ നോക്കി പരിഹസിച്ചു ചിരിക്കുമ്പോൾ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വക്താക്കൾ എന്ന്മേനി നടിക്കുന്ന നമ്മൾ എന്തു ചെയ്തു?
ശേഷിക്കുന്നത് പൊട്ടിയ ഓടിൻ കക്ഷണങ്ങളും ഒടിഞ്ഞ കഴുക്കോലുകളും ദ്രവിച്ച ഭിത്തികളും മാത്രം. പി.എൻ പണിക്കർ സാറിനെ ഇനി അടുത്ത വായനാ പക്ഷാചരണത്തിൽ നമുക്ക് വീണ്ടും സ്തുതിക്കാം.. ” സചിവോത്തമപുരം കെ.എൻ.എം. പബ്ളിക് ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം പറയുന്നു.
വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി എന്‍ പണിക്കര്‍. 1996 മുതലാണ് പി എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.
വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.