പ്രധാനമന്ത്രിയുടെ കരിമ്പൂച്ചകൾക്ക് മാത്രം ചിലവ് ഒരു ദിവസം ഒന്നരക്കോടി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയുമ്പോൾ പ്രധാനമന്ത്രിയുടെ കരിമ്പൂച്ചകൾക്ക് മാത്രം ചിലവ് ഒരു ദിവസം ഒന്നരക്കോടി രൂപ.1.62 കോടി രൂപ ദിനം പ്രതി പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിക്കുന്നു എന്നാണ് പാർലമെന്റിൽ കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്.

2020-21 കാലയളവിൽ എസ്പിജിയുടെ ബജറ്റ് വിഹിതം പത്ത് ശതമാനം വർധിപ്പിച്ചതോടെ പ്രധാനമന്ത്രി മോദിയുടെ എസ.്പി.ജി സുരക്ഷയുടെ ചെലവ് കുത്തനെ ഉയർന്നു. പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ചെലവ് പ്രതിദിനം 1.62 കോടി രൂപ അല്ലെങ്കിൽ മണിക്കൂറിൽ 6.75 ലക്ഷം രൂപ അല്ലെങ്കിൽ മിനിറ്റിൽ 11,263 രൂപയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് മാത്രമായി ഒന്നരക്കോടിയിലേറെ രൂപ പ്രതിദിനം ചെലവഴിക്കുന്നത് എന്നും ശ്രദ്ധേയമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെയും (സി.ആർ.പി.എഫ്) രാജ്യത്തെ ത്രേ്യക സംരക്ഷണ സംഘത്തിന്റെയും (എസ.്പി.ജി) കീഴിൽ നിലവിൽ സംരക്ഷണം ലഭിക്കുന്നവരുടെ വിവരങ്ങൾ ഡിഎംകെ പാർലമെന്റ് അംഗം ദയാനിധി മാരനാണ് ചോദിച്ചത്. ഇതിന് മറുപടിയായി, എസ്പിജി ഒരാളെ മാത്രമേ സംരക്ഷിക്കുന്നുള്ളൂ എന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവരാണ് സുരക്ഷ ലഭിച്ചിരുന്ന മറ്റ് മൂന്ന് പേർ.