ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം; ആഘോഷം ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയില്‍; ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാര്‍ക്കും ആശംസകള്‍ നേര്‍ന്ന് സൈനികര്‍

Spread the love

സ്വന്തം ലേഖകന്‍

ദില്ലി: ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുക.

2014ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതല്‍ രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളിലെത്തി ഇന്ത്യന്‍ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷിക്കാന്‍ ജമ്മുകശ്മീരിലെ നൗഷേരയില്‍ പ്രധാനമന്ത്രി എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാര്‍ക്കും സൈനികര്‍ ആശംസകള്‍ നേര്‍ന്നു. അതിര്‍ത്തികളില്‍ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങള്‍ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണല്‍ ഇക്ബാല്‍ സിംഗ് പറഞ്ഞു. അതേസമയം അയോദ്ധ്യയിലും ദീപാവലിയാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. ആറാമത് ദീപോത്സവമാണ് അയോദ്ധ്യയില്‍ ഇത്തവണ നടക്കുന്നത്.