play-sharp-fill
പ്ലസ്‌ടു സേ പരീക്ഷ: സർട്ടിഫിക്കറ്റ് കിട്ടാതെ വിദ്യാർത്ഥികൾ പെരുവഴിയിൽ: ഇനിയും വൈകിയാൽ ആയിരങ്ങളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങും

പ്ലസ്‌ടു സേ പരീക്ഷ: സർട്ടിഫിക്കറ്റ് കിട്ടാതെ വിദ്യാർത്ഥികൾ പെരുവഴിയിൽ: ഇനിയും വൈകിയാൽ ആയിരങ്ങളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങും

തിരുവനന്തപുരം :പ്ലസ്‌ടു സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതു മൂലം വിദ്യാർഥികൾ പ്രതിസന്ധി യിൽ.

കേരളത്തിനു പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടു കയാണ്.

ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിൽ വിളിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെനിന്നു നൽകുന്ന മാർ ക്ക് പട്ടിക അനുസരിച്ച് ആന്ധ്രാ
പ്രദേശിലെ സെക്യൂരിറ്റി പ്രസി ലാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത്. ഇതു വൈകിയതാണ് പ്രശ്ന‌മായത്.

അച്ചടിച്ച സർട്ടിഫിക്കറ്റുകൾ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതും പ്രസിൽനിന്നാണ്. ഇത് അയ ച്ചുതുടങ്ങിയെന്നാണ് പൊതുവി ദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിക്കുന്നത്.

സ്കൂ‌ളുകളിൽനിന്നാണ് വി ദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇനിയും വൈകിയാൽ പ്രവേശനം പ്രതിസന്ധിയിലാകുമെന്നു വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.