കോവിഡ് വ്യാപനം അതിരൂക്ഷം : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; പ്ലസ്.ടു പരീക്ഷകൾ മാറ്റി : നടപടി പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷകളും മാറ്റി വച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മാറ്റിവച്ച പ്ലസ്ടു പരീക്ഷയുടെ കാര്യത്തിൽ ജൂൺ മാസത്തിൽ തീരുമാനം വരും.ഡൽഹി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സിബിഎസ്ഇ പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലെ പരീക്ഷയെ കുറിച്ചും ആലോചിച്ചു. എന്നാൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ ലഭ്യമല്ലെന്ന് വിലയിരുത്തിയതോടെയാണ് പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കിയത്.
പ്ലസ് ടു കുട്ടികൾക്ക് കോളേജ് പ്രവേശനത്തിന് പരീക്ഷ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പ്ലസ് ടു പരീക്ഷ നടത്തും. അത് ഓൺലൈനിലൂടെ വേണമോ എന്നതുൾപ്പെടെ പരിഗണിക്കും.
ജൂണിലാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. പരീക്ഷ നടത്താനുള്ള സാഹചര്യം പരിശോധിക്കും. പരീക്ഷ വൈകിയാൽ കോളേജ് പ്രവേശനത്തിനായി അക്കാദമിക് കലണ്ടറിലും മാറ്റം വരുത്തും.