video
play-sharp-fill

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം; അറിഞ്ഞിക്കേണ്ട  വിശദാംശങ്ങള്‍ ഇങ്ങനെ…..!

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം; അറിഞ്ഞിക്കേണ്ട വിശദാംശങ്ങള്‍ ഇങ്ങനെ…..!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം.

രാവിലെ 10 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതല്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവര്‍ക്ക്, വേണ്ട തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം.

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്.

സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്.