video
play-sharp-fill

പ്ലസ് വണ്‍ സ്കൂള്‍ കോമ്പിനേഷന്‍ മാറ്റം; അലോട്മെന്റ് ഇന്ന്; മാറ്റം ലഭിച്ചവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം പ്രവേശനം നേടാം

പ്ലസ് വണ്‍ സ്കൂള്‍ കോമ്പിനേഷന്‍ മാറ്റം; അലോട്മെന്റ് ഇന്ന്; മാറ്റം ലഭിച്ചവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം പ്രവേശനം നേടാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്ലസ് വണ്‍ സ്കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതല്‍.

മാറ്റം ലഭിച്ചവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം പുതിയ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവേശന വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULT എന്ന ലിങ്കിലൂടെ പരിശോധിക്കാം. ഇന്നും നാളെയുമായാണു പ്രവേശനം. മാറ്റം അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം സ്കൂളുകളില്‍ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള നിര്‍ദേശങ്ങളും 22ന് രാവിലെ ഒന്‍പതിന് പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സ്കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പ്രവേശനം നേടിയ സ്കൂളില്‍ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ കിട്ടാന്‍ അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍മാര്‍ ഈ തുക തിരികെ നല്‍കിയെന്ന് ഉറപ്പാക്കണം. പുതിയതായി പ്രവേശനം നേടുന്ന സ്കൂളില്‍ ഇവ അടയ്ക്കണം. ഫീസ് ആദ്യ സ്കൂളില്‍ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്കൂളിലെ പ്രിന്‍സിപ്പല്‍ വാങ്ങി സൂക്ഷിക്കണം. അധിക ഫീസ് തുക മാത്രം വിദ്യാര്‍ത്ഥിയില്‍ നിന്ന് ഈടാക്കാം. കോമ്പിനേഷന്‍ മാറ്റം ലഭിച്ചവരും അധിക ഫീസ് ഉണ്ടെങ്കില്‍ മാത്രം അടച്ചാല്‍ മതി.