play-sharp-fill
പതിനഞ്ച് വയസ്സുകാരിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത് മൂന്ന് മാസം മുന്‍പ്; ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി ആരോടും മിണ്ടാതെയായി; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തില്‍ വേണമെങ്കിലും പരാതി നല്‍കാം; പോക്‌സോ കേസില്‍ അറിയേണ്ടതെല്ലാം

പതിനഞ്ച് വയസ്സുകാരിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത് മൂന്ന് മാസം മുന്‍പ്; ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി ആരോടും മിണ്ടാതെയായി; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തില്‍ വേണമെങ്കിലും പരാതി നല്‍കാം; പോക്‌സോ കേസില്‍ അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനം നടത്തിയ ശേഷം സംഭവം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവം തുടരുകയായിരുന്നു. മൂന്ന് മാസം മുന്‍പായിരുന്നു സംഭവം.

ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി വളരെ പെട്ടെന്ന് ആരോടും മിണ്ടാതെയായി വിഷാദത്തിന് അടിമപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും വ്യക്തമായി പറഞ്ഞില്ല. ഇതോടെ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെ കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ഇതിന് ശേഷം മണ്ണാര്‍ക്കാട് പൊലീസ് കേസെടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ റിപ്പോര്‍ട്ടുകളും മറ്റും കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് കുട്ടികള്‍ ആരെങ്കിലും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരികയാണ്. 18 വയസിന് താഴെ പ്രായമുള്ള ഏതൊരാളും നിയമത്തിന് മുന്നില്‍ കുട്ടിയാണ്. പോക്‌സോ നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നതായി അറിവുള്ള ഏതൊരാള്‍ക്കും അത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. രക്ഷിതാക്കള്‍, ഡോക്ടര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങി ആര്‍ക്കും കേസ് ഫയല്‍ ചെയ്യാം. കുട്ടിക്ക് സ്വന്തമായും ചെയ്യാവുന്നതാണ്.

പോക്‌സോ വകുപ്പ് പ്രാരം കേസ് കൊടുത്താല്‍ ഒരുകാരണവശാലും പരാതിക്കാരുടെ വിവരം പുറത്തറിയില്ല.കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്‌സോ നിയമം. വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.

കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തില്‍ വേണമെങ്കിലും ഒരാള്‍ക്ക് പരാതി നല്‍കാവുന്നതാണ്. നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നു കഴിഞ്ഞെന്നോ നടക്കാന്‍ പോകുന്നുവെന്നോ അറിവുള്ളയാള്‍ ഈ വിവരം സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനെയോ ലോക്കല്‍ പൊലീസിനെയോ അറിയിക്കുകയാണ് വേണ്ടത്.

 

Tags :