video
play-sharp-fill

സഹകരണബാങ്കില്‍ വന്‍കവര്‍ച്ച; നഷ്ടമായത് ഏഴ് കിലോയിലധികം സ്വര്‍ണ്ണം; സ്‌ട്രോങ്ങ് റൂമിലെ അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് നീക്കി; ബാങ്കിലെ വിലപിടിപ്പുള്ളതെല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയി

സഹകരണബാങ്കില്‍ വന്‍കവര്‍ച്ച; നഷ്ടമായത് ഏഴ് കിലോയിലധികം സ്വര്‍ണ്ണം; സ്‌ട്രോങ്ങ് റൂമിലെ അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് നീക്കി; ബാങ്കിലെ വിലപിടിപ്പുള്ളതെല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയി

Spread the love

സ്വന്തം ലേഖകന്‍

പാലക്കാട്: ചന്ദ്രനഗറിലെ സഹകരണബാങ്കില്‍ വന്‍കവര്‍ച്ച. ബാങ്ക് ലോക്കര്‍ തകര്‍ത്ത മോഷണസംഘം ലോക്കറിനുളളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൊണ്ടുപോയി. ഏഴ് കിലോയോളം സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം.

സ്ട്രോംഗ് റൂമിലെ അഴികളെല്ലാം ഗ്യാസ് കട്ടറുപയോഗിച്ച് അറുത്ത് നീക്കിയ ശേഷം സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷ്ടാക്കള്‍ എടുക്കുകയായിരുന്നു. ബാങ്കില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുളള എല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ വെളളിയാഴ്ചയ്ക്ക് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറന്നപ്പോഴാണ് അധികൃതര്‍ കവര്‍ച്ചയുടെ വിവരം അറിയുന്നത്.

മരുതറോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. എന്നാല്‍ സി.സി.ടി.വിയുടെ വയര്‍ കട്ട് ചെയ്ത നിലയിലാണെന്നും സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായും സൂചനയുണ്ട്.