video
play-sharp-fill

ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ

ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.

എന്നാൽ, ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽ കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമ്മിക്കനോ വിൽക്കനോ കൊണ്ടുപോകനോ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാൽ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാമതും ലംഘിച്ചാൽ 25,000 രൂപ. തുടർന്നും ലംഘിച്ചാൽ 50,000 രൂപ പിഴ. സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്യും. കളക്ടർ, സബ്ഡിവിഷനൽ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കു ഇതിനെതിരെ നടപടിയെടുക്കാം.