പ്ലാസ്റ്റിക് നിരോധിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ബദൽ സംവിധാനമില്ല; തുണി സഞ്ചിക്ക് അ‌മിത വില ഈടാക്കി കച്ചവടക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം. പ്ലാസ്റ്റിക് നിരോധിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ബദൽ സംവിധാനമായിട്ടില്ല. പ്ലാസ്റ്റിക്കിന് പകരമുള്ള തുണി സഞ്ചിക്കാണെങ്കിൽ കച്ചവടക്കാർ അമിത വിലയാണ് ഈടാക്കുന്നതെന്നാണ് പരാതി.

വായു സഞ്ചാരമുണ്ടായാൽ ചീത്തയാകുന്ന തരം ഉത്പന്നങ്ങൾക്ക് തുണി സഞ്ചി, പേപ്പർ ബാഗുകൾ തുടങ്ങിയവ അനുയോജ്യമല്ല. ദോശമാവ്,​ പപ്പടം,​ അരിപ്പൊടി,​ തൈര്, ഉണക്കമീൻ,​ ബ്രഡ്,​ എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവ വീടുകളിലും ചെറുകമ്പനികളിലും നിർമിച്ച് വിൽപ്പന നടത്തുന്നവർക്ക് ബദൽ സംവിധാനങ്ങളില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യ- ഇറച്ചി മാർക്കറ്റുകൾ പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലാണ്. മത്സ്യവും മാംസവും തുണി സഞ്ചികളിൽ നൽകാനോ വാങ്ങാനോ കഴിയില്ല. ഇവ പേപ്പറിൽ പൊതിഞ്ഞ് നൽകാനുമാകില്ല. പേപ്പറിൽ പൊതിഞ്ഞ് നൽകിയാൽ അ‌ത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു​.