കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്ന് വീണു; ക്യാപ്റ്റനും പൈലറ്റിനും ഗുരുതര പരിക്ക്

Spread the love

ബംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക വിവരം.

video
play-sharp-fill

പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. നിലംപതിക്കുന്നതിന് മുൻപ് വിമാനത്തിലുണ്ടായിരുന്നവർ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ശക്തിയിൽ വിമാനം മൂന്ന് ഭാഗങ്ങളായി പിളർന്നു. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു.

കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടതെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും, അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group