പരിശീലന വിമാനം തകർന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു: എൻ.സി.സി. കേഡറ്റുകളെ വിമാനം പറത്താൻ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം; ഒപ്പമുണ്ടായിരുന്ന എൻ.സി.സി. കേഡറ്റിന് പരിക്കേറ്റു
സ്വന്തം ലേഖകൻ
ചണ്ടീഗഢ്: പരിശീലനവിമാനം തകർന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. പഞ്ചാബിൽ എൻ.സി.സി. കേഡറ്റുകളെ വിമാനം പറത്താൻ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന എൻ.സി.സി. കേഡറ്റിന് പരിക്കേറ്റു.
ജി.എസ്. ചീമ എന്ന പൈലറ്റാണ് മരിച്ചത്. പട്യാല ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ- ടു സീറ്റർ വിമാനമാണ് സംഗൂർ-പട്യാല റോഡിനു സമീപത്ത് തകർന്നുവീണത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യോമസേനയിലെ വിങ് കമാൻഡർ ആയിരുന്ന ചീമയെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുകയായിരുന്നു. വിപിൻ കുമാർ യാദവ് എന്ന എൻ.സി.സി. കേഡറ്റിനാണ് പരിക്കേറ്റത്. ഗവൺമെന്റ് മോഹിന്ദ്ര കോളേജിലെ വിദ്യാർഥിയാണ് വിപിൻ. പഞ്ച്കുളയിലെ ചണ്ടിമന്ദിറിൽ സ്ഥിതി ചെയ്യുന്ന കമാൻഡ് ആശുപത്രിയിൽ വിപിനെ പ്രവേശിപ്പിച്ചു .