
കൊല്ലം :ദീർഘകാലം സിപി എം കൊല്ലം ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവും എക്സൈസ് തൊഴിൽ മന്ത്രിയുമായി കൊല്ലത്തു നിറഞ്ഞു നിന്ന പാർട്ടി നേതാവ് പി.കെ.ഗുരുദാസന്റെ നവതി ആഘോഷിക്കാനുള്ള തീരുമാനം പാർട്ടിയിലെ ഒരു വിഭാഗം അട്ടിമറിച്ചു.
ഈ മാസം മുതൽ അടുത്ത വർഷം ജൂലൈ വരെ ഒരു വർഷം നീളുന്ന പരിപാടിക ളാണ് ആലോചിച്ചത്.
കൊല്ലം നഗരത്തിൽ സി.കേശ വൻ സ്മാരക ടൗൺ ഹാളിലോ പൊതു സ്ഥലത്തോ വൻ സ്വീകരണ സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പൗരാവലി എന്ന പേരിൽ സംഘടിപ്പിക്കാനായിരുന്നു ആലോചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പിറ ന്നാളുകൾ ആഘോഷിക്കുന്നതു പാർട്ടി രീതിയല്ലെന്നും ആഘോഷം വേണമെങ്കിൽ പാർട്ടി സം സ്‌ഥാന സെന്ററിനോട് ആലോ
ചിക്കണമെന്നും ജില്ലയിൽ നിന്നുള്ള ചില സംസ്‌ഥാന കമ്മിറ്റിയംഗ ങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം നി ലപാടെടുത്തതോടെ നവതി ആഘോഷ നീക്കം തുടക്കത്തിലേ പാളി.
സിപിഎമ്മിൽ വിഭാഗീയത ശക്‌തിപ്പെട്ട കാലത്ത് വിഎസ് പക്ഷത്ത് അടിയുറച്ചു നിന്ന ഗുരുദാസനെതിരെ എതിർചേരി യിലെ സംസ്‌ഥാന കമ്മിറ്റിയംഗ ങ്ങളിൽ ചിലർ തന്നെ ‘പാര’ വച്ചു എന്നാണു വിവരം.