play-sharp-fill
വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ

കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും നിരവധി പേരാണ് വിവിധ മേഖലകളില്‍ നിന്നും എത്തിച്ചേര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ കെ പ്രകാശ് ബാബു, സത്യന്‍മൊകേരി, മന്ത്രി പി തിലോത്തമന്‍, എംഎല്‍എമാരായ ഉമ്മന്‍ചാണ്ടി, സി ദിവാകരന്‍, തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി കെ ആശ, മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, തോമസ് ചാഴികാടന്‍ എം പി, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍, വാഴൂര്‍ സോമന്‍, ഐഎഎല്‍ ദേശീയ സെക്രട്ടറി അഡ്വ എ ജയശങ്കര്‍, സംസ്ഥാന സെക്രട്ടറി സ്വാമിനാഥന്‍, കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജയചന്ദ്രന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൃദുല്‍ ഗോപി, ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റും കേരഫെഡ് ചെയര്‍മാനുമായ വേണുഗോപാലന്‍ നായര്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കുര്യന്‍ ജോയി, നാട്ടകം സുരേഷ് , പി എന്‍ പ്രഭാകരന്‍, പി കെ ഹരികുമാര്‍, എം റ്റി ജോസഫ്, അഡ്വ കെ അനില്‍കുമാര്‍, കെ എം രാധാകൃഷ്ണന്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഔസേപ്പ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ മേഖലകളിലെ പ്രമുഖര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം സെക്രട്ടറിമാര്‍, ബഹുജന സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍, അഭിഭാഷകര്‍ എന്നിവരും വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് വീടിന് സമീപം ചേര്‍ന്ന അനുശോചന യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വി എന്‍ വാസവന്‍, വൈക്കം വിശ്വന്‍, ജി വേണുഗോപാലന്‍ നായര്‍, നാട്ടകം സുരേഷ്, ഡി ഹരികുമാര്‍, സുരേഷ് കുറുപ്പ് എംഎല്‍എ, സി കെ ആശ എംഎല്‍എ, കെ പി ജയചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജയചന്ദ്രന്‍, സാബു മുരിക്കവേലി, ഫില്‍സണ്‍ മാത്യൂസ്, അഡ്വ കെ അനില്‍കുമാര്‍, അജിതന്‍ നമ്പൂതിരി, രാജഗോപാല്‍ വാകത്താനം, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മൂന്നുമണിയോടെ മുട്ടമ്പലത്തെ നഗസരഭ ശ്മശാനത്തില്‍ സംസ്ക്കാരം നടത്തി. തേര്‍ഡ് ഐ ന്യൂസിന് വേണ്ടി ചീഫ് എഡിറ്റര്‍ എ.കെ. ശ്രീകുമാര്‍ റീത്ത് സമര്‍പ്പിച്ചു.