play-sharp-fill
പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ; ഫോണിൽകൂടി മോശമായി സംസാരിച്ചതേയുള്ളൂ

പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ; ഫോണിൽകൂടി മോശമായി സംസാരിച്ചതേയുള്ളൂ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി.കെ.ശശി എംഎൽഎ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചത് മാത്രമേയുള്ളെന്നും പാർട്ടി അന്വേഷണ കമ്മീഷൻ. അതിനെതിരെ നടപടിയെടുക്കാമെന്ന് പാർട്ടി കമ്മീഷൻ ശുപാർശ ചെയ്തു. യുവതിയുമായി ശശി നടത്തിയ ഫോൺ സംഭാഷണം മുഖ്യ തെളിവായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമാണ് കമ്മിഷനിലെ അംഗങ്ങൾ. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമർശം റിപ്പോർട്ടിലില്ല. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നൽകിയ പരാതിയിൽ പാർട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നൽകിയ വിശദീരണം ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. വിശദീകരണം പരിശോധിച്ചശേഷം നടപടി സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group