
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതാണ് കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടായി.
കൊല്ലം കോർപറേഷൻ ഉള്‍പ്പെടെ ജയിച്ചത് അതാണ് സൂചിപ്പിക്കുന്നത്. ഈ ട്രെൻഡ് മറികടക്കാൻ എല്‍ഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം- ബിജെപി ഡീല്‍ ഉണ്ടാക്കിയതുകൊണ്ടാണ് ആരോപണങ്ങള്‍ വന്നത്. ചാനല്‍ സർവേകള്‍ ആരെയും മുഷിപ്പിക്കേണ്ട എന്ന രീതിയിലാണ് വരുന്നത്.
ബാലൻസ് ചെയ്ത് ആണ് പറയുന്നത്. അത് യുഡിഎഫിന് അനുകൂലമാണ് എന്നാണ് സൂചനയാണ് നല്‍കുന്നത്.
എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിനാണെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ അവരോട് ചർച്ച ചെയ്യേണ്ട കാര്യമില്ല.
വയനാട്ടില്‍ താമസയോഗ്യമായ രീതിയില്‍ ഒരു വീട് പോലും സർക്കാർ നല്‍കിയിട്ടില്ല. അവരാണ് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത്. സർക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്തം.
വീട് പണി പൂർത്തിയാക്കാതെ മറ്റുള്ളവരെ കുറ്റം പറയാൻ സർക്കാരിന് അർഹതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെല്‍ഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. അത് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അവർ ചർച്ച ചെയ്ത് യുഡിഎഫിന് പിന്നുണയ്ക്കാൻ തീരുമാനിച്ചാല്‍ അത് വേണ്ട എന്ന് പറയേണ്ട കാര്യമില്ല. അത് ചർച്ച ചെയ്തു കഴിഞ്ഞ വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



