ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം
സ്വന്തം ലേഖകൻ
കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്.
ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ നടപ്പായില്ല. ചങ്ങനാശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ഇതേ അനുഭവമാണ് ഉണ്ടായത്. ജോസ് വിഭാഗം മാറിത്തരുന്നില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു. യോഗം ആരംഭിപ്പോൾ മുതൽ സജി മഞ്ഞക്കടമ്പിൽ പ്രതിഷേധം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ക്ഷുഭിതനാവുകയും ചെയ്തു. അവരെ ഇറക്കിവിടെന്ന് തിരുവഞ്ചൂർ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മറ്റ് കോൺഗ്രസ് നേതാക്കളും ജോസഫ് പക്ഷ നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ചു.